Site iconSite icon Janayugom Online

വന്ദേഭാരതിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സേഫ്റ്റി കമ്മീഷണര്‍

വന്ദേഭാരതിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സേഫ്റ്റികമ്മീഷണര്‍. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന വന്ദേഭാരത് റെയില്‍പ്പാളത്തിന് കുറുകെ പോകുന്ന പശുവിനെ ഇടിച്ചാല്‍പോലും പാളം തെറ്റാവുന്ന സാധ്യതയുണ്ടെന്നറിയിച്ച് സ്ഫേറ്റി കമ്മീഷണര്‍ റെയിലേ‍വേ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

വന്ദേഭാരതിന് ഭാരക്കുറവുള്ളതിനാലാണിത്. മറ്റ് എക്സ്‌പ്രസ് തീവണ്ടിക്കുമുന്നിൽ ലോക്കോമോട്ടീവ് എൻജിനുണ്ട്. അതിനാൽ പശുക്കളെ ഇടിച്ചാലും പാളം തെറ്റാനുള്ള സാധ്യതയില്ലെന്നും സേഫ്റ്റി കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങുമ്പോൾത്തന്നെ പാളങ്ങൾക്ക് ഇരുവശവും കോൺക്രീറ്റ് വേലികൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരുന്നെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പല റെയിൽവേ സോണുകളും കോൺക്രീറ്റ് വേലികൾ നിർമിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3000 കിലോമീറ്ററിൽ കോൺക്രീറ്റ് വേലി കെട്ടി. വന്ദേഭാരതിന് കവച് സംവിധാനം ഉണ്ട്.

Exit mobile version