ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറെസ്. ഈ വര്‍ഷം മാത്രം 70 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തടവ്, കൊലപാതകം, ആക്രമണം തുടങ്ങി നിരവധി ഭീഷണികളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുയരുന്നത്. സര്‍ക്കാരുകളും അന്താരാഷ്ട്ര സമൂഹങ്ങളും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ സംരക്ഷിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന അന്താരാഷ്ട്ര ദിനമായാണ് നവംബര്‍ രണ്ട് ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഗുട്ടറെസിന്റെ പരാമര്‍ശം.
ജനാധിപത്യ പ്രക്രിയയുടെ പ്രവര്‍ത്തനം, തെറ്റായ പ്രവൃത്തികള്‍ തുറന്നുകാണിക്കുക, ലോകത്തിന്റെ സങ്കീര്‍ണതകള്‍ക്ക് വഴികാണിക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉറപ്പാക്കുക എന്നിവയിലെല്ലാം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കാണുള്ളത്. സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച 70 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ കുറ്റകൃത്യങ്ങളൊക്കെ പരിഹരിക്കപ്പെടാതെ തുടരുകയാണ്, അദ്ദേഹം പറഞ്ഞു.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള വ്യാജ വാര്‍ത്ത, ഓണ്‍ലൈന്‍ ബുള്ളിങ്, വിദ്വേഷ പ്രചരണം എന്നിവ ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഭാവനകളെ ബാധിക്കുന്നുണ്ട്. ഇത്തരം ഭീഷണികള്‍ മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല, സമൂഹത്തിലൊട്ടാകെ പ്രതിഫലിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കും സുരക്ഷിതവും സ്വതന്ത്രവുമായ ചുറ്റുപാടില്‍ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് യുഎന്നിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതിന്റെ പത്താമത്തെ വാര്‍ഷികമാണ് നമ്മള്‍ ഇന്ന് അടയാളപ്പെടുത്തുന്നത്, അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ മാധ്യമ സ്വാതന്ത്ര സൂചിക അനുസരിച്ച് 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്.
English Summary:Safety of journalists must be ensured: UN
You may also like this video