Site icon Janayugom Online

ഷൂട്ടിംഗ് സെറ്റില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

വെബ് സീരീസ് ഷൂട്ടിങ്ങ് സെറ്റില്‍ സംഘപരിവാര്‍ അതിക്രമം. പ്രശസ്ത സംവിധായകൻ പ്രകാശ് ജായുടെ ആശ്രം എന്ന വെബ് സീരിസിന്റെ ഭോപ്പാലിലെ ഷൂട്ടിംഗ് സെറ്റാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഒരു കൂട്ടം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് ഷൂട്ടിംഗ് സെറ്റിലെത്തി പ്രകാശ് ജായുടെ മുഖത്ത് കറുത്ത മഷി തേക്കുകയും അണിയറ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തത്. 

വെബ് സീരിസിന്റെ പേര് ഹിന്ദു മതവികാരം വൃണപ്പെടുത്തുന്നതാണെന്നും സ്വാമിമാരെ മോശമായി ചിത്രീകരിക്കുകയാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പേര് മാറ്റുന്നതുവരെ ചിത്രീകരണം അനുവദിക്കില്ലെന്നാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്. 

സംഭവത്തില്‍ പ്രകാശ് ജാ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ പരാതി നല്‍കിയില്ലെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഇര്‍ഷാദ് വാലി വ്യക്തമാക്കി. 

Eng­lish Sum­ma­ry : sagh­pari­var attack on prakash jhas shoot­ing site

You may also like this video :

Exit mobile version