Site iconSite icon Janayugom Online

കടലിലെ പശു

പണ്ട് നാവികരെ അത്ഭുതപ്പെടുത്തുകയും ഒരു പക്ഷെ ഭയപ്പെടുത്തുകയും ചെയ്തിരുന്ന ഒന്നായിരുന്നു മത്സ്യകന്യകകൾ. പാതി മനുഷ്യന്റെയും പാതി മത്സ്യത്തിന്റെയും രൂപമുള്ള വിചിത്രജീവി. പിന്നീടിത് ഡ്യൂഗോങ് എന്ന കടൽ സസ്തനിയാന്നെന്ന് ശാസ്ത്ര ലോകം കണ്ടെത്തി. കടൽപ്പശു എന്ന പേരിലും ഇത് അറിയപ്പെട്ടു. ഇതൊരു മത്സ്യമല്ല. പ്രസവിച്ചു പാലൂട്ടി വളർത്തുന്ന ജന്തു. ശ്വസിക്കാൻ കടലിന്റെ മുകൾപ്പരപ്പിൽ വരണം. കരയിലെ പശുവിനെപ്പോലെ സസ്യഭുക്കാണ്. മൂന്ന് മീറ്റർ നീളം വരും 400കിലോഭാരം. ഇന്ത്യൻ ‑പസഫിക് മഹാസമുദ്രങ്ങളിൽ ആണ് സാധാരണ കാണാറ്. 

കൈകളുടെ സ്ഥാനത്തുള്ള ശക്തിയുള്ള തുഴകൾ പോലുള്ള ഭാഗങ്ങൾ കൊണ്ടാണ് കടലിൽ അനായാസം നീന്തുന്നത്. പരന്ന വാലുമുണ്ട് ഇന്ന് വംശനാശം നേരിടുകയാണ്. മിക്കപ്പോഴും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങി ജീവനൊടുങ്ങുകയാണ് പതിവ്. പ്രാചീന മനുഷ്യർക്ക് ഈ മത്സ്യ കന്യകയെ അറിയാമായിരിക്കണം. ഗുഹാഭിത്തികളിൽ ഇതിന്റെ ചിത്രങ്ങൾ കോറിയിട്ടിരുന്നത് പില്ക്കാലത്ത് കണ്ടെത്തിയിരുന്നു. ഇവയെ വച്ചുകൊണ്ട് പല മിത്തുകളും അവർ ഉണ്ടാക്കി. പലതും ഭയപ്പെടുത്തുന്നതായിരുന്നു. അത്തരം മിത്തുകൾ ഇന്നും വിശ്വസിക്കുന്നവരുണ്ട്. പ്രത്യേകിച്ചു കടലോരവാസികളെങ്കിലും. മത്സ്യ കന്യകയുടെ കൊട്ടാരത്തെക്കുറിച്ചൊക്കെ എന്തെല്ലാം കഥകൾ!! 

Exit mobile version