Site iconSite icon Janayugom Online

സാജനും സന്തോഷും നയിക്കും; നവയുഗം കായികവേദിയ്ക്ക് പുതിയ നേതൃത്വം

navayugomnavayugom

നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി സാജൻ ജേക്കബ്ബും, സെക്രെട്ടറിയായി സന്തോഷ് ചങ്ങോലിക്കലും തെരഞ്ഞെടുക്കപ്പെട്ടു. തമ്പാൻ നടരാജന്റെ അദ്ധ്യക്ഷതയിൽ, ദമ്മാം നവയുഗം ഓഫിസ് ആഡിറ്റോറിയത്തിൽ ചേർന്ന കായികവേദി കൺവെൻഷനാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്ര ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രഭാരവാഹികളായ പ്രിജി കൊല്ലം, ബിജു വർക്കി, നിസാം കൊല്ലം, ജാബിർ മുതലായവർ കൺവെൻഷനിൽ സംസാരിച്ചു.


സാജന്‍, സന്തോഷ്

 

 

ഇർഷാദ്, രചിൻ ചന്ദ്രൻ

ഇരുപത്തൊന്നംഗങ്ങൾ അടങ്ങിയ കായികവേദി കേന്ദ്രകമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു. കായികവേദി കേന്ദ്രഭാരവാഹികളായി സാജൻ ജേക്കബ് (പ്രസിഡന്റ്), ഇർഷാദ് (വൈസ് പ്രസിഡന്റ്), സന്തോഷ് ചങ്ങോലിക്കൽ (സെക്രട്ടറി), രചിൻ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. ജിതേഷ്, ടോണി, റോണി, ബിബോയ്, ഷിജാസ്, റിജു, സാബിത്, വിനീഷ്, രാജ് കുമാർ, സനൂർ, വര്ഗീസ്, അച്യുത് സജി, കണ്ണൻ, അരുൺ ഹരി, കെവിൻ, അരുൺ, റഷീദ് പെരുമ്പാവൂർ, അനിൽ പാലക്കാട്, അരുൺ, സാബു, മധു എന്നിവരാണ് മറ്റുള്ള കായികവേദി കേന്ദ്രകമ്മിറ്റി അംഗങ്ങൾ.

Eng­lish Summary:Sajan and San­thosh will lead; New lead­er­ship for Navayugom
You may also like this video

Exit mobile version