Site iconSite icon Janayugom Online

ശമ്പളം വെട്ടിക്കുറച്ച നടപടി; സമരത്തിനൊരുങ്ങിയ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. 12 പൈലറ്റുമാരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. പൈലറ്റുമാരുടെ ശമ്പളം 30 ശതമാനം വരെയാണ് ഇന്‍ഡിഗോ വെട്ടിക്കുറച്ചത്. കോവിഡ് വ്യാപനത്തിനിടെ രാജ്യത്തുടനീളം വിമാനങ്ങള്‍ റദ്ദാക്കിയപ്പോഴായിരുന്നു ഇത്. പൈലറ്റുമാരുടെ ശമ്പളം 8 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ഏപ്രില്‍ 1ന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ നവംബര്‍ മുതല്‍ 6.5 ശതമാനം വര്‍ധന കൂടി നടപ്പാക്കുമെന്നും ഇന്‍ഡിഗോ പൈലറ്റുമാരെ അറിയിച്ചു.

തൊഴില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ, കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇന്‍ഡിഗോ ചില പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു എന്നാണ് ഇന്‍ഡിഗോ വക്താവ് പറഞ്ഞത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി വിമാന സര്‍വീസുകള്‍ പഴയ സ്ഥിതിയില്‍ എത്തിയതോടെ, ആഭ്യന്തര വിമാനക്കമ്പനികള്‍ പൈലറ്റുമാരുടെ ശമ്പളം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.

Eng­lish Summary:Salary cuts; Sus­pen­sion for pilots prepar­ing for strike
You may also like this video

Exit mobile version