Site iconSite icon Janayugom Online

കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം ; കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും പരിഷ്‌കരിക്കാന്‍ എട്ടാം ശമ്പള കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കമ്മിഷന്‍ ചെയര്‍മാനെയും രണ്ട് അംഗങ്ങളെയും ഉടന്‍ നിയമിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കേന്ദ്ര ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തിനായി 2016ലാണ് ഏഴാം ശമ്പള കമ്മിഷനെ നിയമിച്ചത്. ഇതിന്റെ കാലാവധി 2026ല്‍ പൂര്‍ത്തിയാവും. ഈ പശ്ചാത്തലത്തിലാണ് പുതിയ ശമ്പള കമ്മിഷനെ നിയമിക്കുന്നത്.

Exit mobile version