ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എംഡിയുമായി സലില്‍ പരേഖിനെ അഞ്ച് വര്‍ഷത്തേക്ക് വീണ്ടും നിയമിച്ചു. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലാവധിയിലാണ് നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.
സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്, കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയെ വിജയകരമായി നയിച്ചുവെന്നും കമ്പനി വിലയിരുത്തുന്നു. സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് ഓഹരി പങ്കാളിത്തം അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കി.
English summary;Salil Parekh is back as Infosys CEO
You may also like this video;