ബോളിവുഡ് താരം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി ഇ‑മെയിൽ സന്ദേശം അയച്ചത് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥിയെന്ന് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാര്‍ത്ഥിയെന്ന് കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഈ വർഷാവസാനം പഠനം അവസാനിക്കുന്നതോടെ വിദ്യാർഥി നാട്ടിലെത്തും.
മാർച്ചിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ഗോൾഡി ബ്രാറിന്റെ പേരിലാണ് സൽമാൻ ഖാന് മെയിലില്‍ ഭീഷണി സന്ദേശം അയച്ചത്. കുറച്ചുദിവസം മുമ്പാണ് തന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം സൽമാന്റെ ശ്രദ്ധയിൽ പെട്ടത്. സൽമാൻ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായി ഗോൾഡി ബ്രാറിനെ കണ്ട് എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണമെന്നും ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്.
English Summary;Salman Khan receives death threats; Mailed by Indian student in UK
You may also like this video