Site iconSite icon Janayugom Online

ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ പാമ്പുകടിച്ചു

ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന് പാ​മ്പു​ക​ടി​യേ​റ്റു. പ​ൻ​വേ​ലി​ലെ സ​ൽ​മാ​ന്‍റെ ഫാം ​ഹൗ​സി​ൽ നി​ന്നാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. അതേസമയം വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണ് സല്‍മാനെ ക​ടി​ച്ച​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് ന​വി മും​ബൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ താ​രം ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ പ​ൻ​വേ​ലി​ലെ ഫാം ​ഹൗ​സി​ൽ വി​ശ്ര​മ​ത്തി​ലാ​ണ് താരം.

ENGLISH SUMMARY:Salman Khan was bit­ten by a snake
You may also like this video

Exit mobile version