വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് വപണിയിലെ പീനട്ട് ബട്ടര്‍ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് അമേരിക്കന്‍ സ്ഥാപനമായ ജെഎം സ്മുക്കർ. ഉല്പന്നങ്ങളില്‍ സാല്‍മൊണല്ലയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജിഫ് എന്ന പീനട്ട് ബട്ടര്‍ തിരിച്ചുവിളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യുഎസിലും കാനഡയിലുമാണ് കമ്പനിയുടെ ഉല്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്.
പനി, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയൽ രോഗമാണ് സാൽമൊണല്ല. ഇവ ജിഫില്‍ കണ്ടെത്തിയാതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
English Summary: Salmonella: Company recalls peanut butler in the market
You may like this video also
