Site iconSite icon Janayugom Online

മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല; 3,500 രൂപ പിഴ

മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴയിട്ടു. ബിഹാറിലാണ് സംഭവം. ബസ്‌കറിലുള്ള ഒരു ഹോട്ടലിനാണ് 3,500 രൂപയാണ് പിഴയിട്ടത്. 

2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കണ്‍സ്യൂമര്‍ കോടതിയുടേതാണ് നടപടി. അഭിഭാഷകനായ മനീഷ് ഗുപ്തയാണ് പരാതിക്കാരന്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ഹോട്ടലില്‍ മസാലദോശ കഴിക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. 140 രൂപയുടെ സ്‌പെഷ്യല്‍ മസാലദോശ ഓര്‍ഡര്‍ ചെയ്തത് പാഴ്‌സല്‍ വാങ്ങി വീട്ടില്‍ എത്തി നോക്കിയപ്പോള്‍ സാമ്പാര്‍ ഉണ്ടായിരുന്നില്ല.

മസാലദോശയ്‌ക്കൊപ്പം സാമ്പാര്‍ ഇല്ലാത്ത കാര്യം ഗുപ്ത ഹോട്ടലില്‍ നേരിട്ടെത്തി പറഞ്ഞു. എന്നാല്‍ ‘140 രൂപയ്ക്ക് മൊത്തം ഹോട്ടല്‍ നല്‍കാം’എന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതനായ മനീഷ് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിക്കാരന് മാനസികവും ശാരീരികവും നഷ്ടം സംഭവിച്ചെന്നും ഹോട്ടല്‍ ജീവനക്കാര്‍ 3,500 രൂപ പിഴയായി ഒടുക്കണമെന്നും കോടതി നിര്‍ദേശിച്ചത്. പിഴ നല്‍കാത്ത പക്ഷം ഹോട്ടല്‍ ഉടമയില്‍ നിന്ന് എട്ട് ശതമാനം പലിശ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Eng­lish Summary;Sambar was not served with masala dosa
You may also like this video

Exit mobile version