Site iconSite icon Janayugom Online

സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി

സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ വീണ്ടും നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരുകയാണ്. അനുവാദം കൂടാതെ അഞ്ചിൽ കൂടുതൽ പേർ കൂടിനിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

നടപടികൾ തുടരുന്നതിന് വിലക്കേർപ്പെടുത്തിയ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സംഭലിൽ ഉത്തർപ്രദേശ് പോലീസ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് ആദിത്യനാഥ് സർക്കാരിന്റെ നടപടി. ജനപ്രതിനിധികൾക്കടക്കം വിലക്കേർപ്പെടുത്തിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ജനങ്ങൾ സംഘം കൂടി നിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭാൽ സന്ദർശനത്തിനെത്തിയ സമാജ് വാദിപാർട്ടി സംഘത്തെ യുപി പൊലീസ് തടഞ്ഞു. 15 അംഗ സംഘത്തെയാണ് തടഞ്ഞത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പ്രവേശിക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. നിരോധനം ഏർപ്പെടുത്തിയത് സർക്കാരിന്റെ ഭരണ പരാജയം തെളിയിക്കുന്നതെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

Exit mobile version