സ്വവർഗ വിവാഹത്തെ പിന്തുണച്ച് ഡൽഹി ബാലാവകാശ കമ്മിഷൻ. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും പിന്തുടർച്ചാവകാശത്തിനും നിയമപരമായ പിന്തുണ നൽകണമെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ സുപ്രീം കോടതിയിൽ ഹർജി നൽകി.
സ്വവർഗ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കമ്മിഷൻ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നിരവധി രാജ്യങ്ങളിൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അവകാശമുണ്ട്. ഇത്തരം കുടുംബങ്ങളിൽ വളരുന്ന കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സ്വവർഗ വിവാഹം നിയമപരമാക്കിയ രാജ്യങ്ങളിൽ ഇത്തരം പ്രശ്നങ്ങളില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഈ മാസം 18ന് പരിഗണിക്കും.
English Summary: Same-sex marriage: Commission on the Rights of the Child in support
You may also like this video