Site iconSite icon Janayugom Online

സ്വവര്‍ഗ വിവാഹ ഹര്‍ജി: ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി

സ്വവര്‍ഗാനുരാഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിക്കുന്നതില്‍ നിന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി.
കഴിഞ്ഞ വര്‍ഷമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ഖന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഹര്‍ജികള്‍ പരിശോധിക്കുന്നതിനായി പുതിയ അഞ്ചംഗ ബെഞ്ചിനെ നിയമിക്കണമെന്നും ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനോട് ആവശ്യപ്പെട്ടു. 

തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കില്ലെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി അറിയിച്ചിരുന്നു. മുൻ വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹര്‍ജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വവർഗ ദമ്പതികളുടെ ആശങ്കകൾ പരിശോധിക്കാനും തിരുത്തൽ നടപടികൾ നിർദേശിക്കാനും കേന്ദ്രം നിർദേശിച്ച ഉന്നതാധികാര സമിതിക്കും ജഡ്ജിമാർ അംഗീകാരം നൽകിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ൾ​ക്ക് വി​വാ​ഹ​ത്തി​ന് അവകാശമില്ലെന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡിവൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി​ച്ചത്. സ്വ​വ​ർ​ഗ പ​ങ്കാ​ളി​ക​ൾ​ക്ക് ന​ൽ​കാ​വു​ന്ന വി​വാ​ഹേ​ത​ര അ​വ​കാ​ശ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, എ​സ് ര​വീ​ന്ദ്ര ഭ​ട്ട്, ഹി​മ കൊ​ഹ്‍ലി, പി എ​സ് ന​ര​സിം​ഹ എ​ന്നി​വ​ർ​കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ച് ഐ​ക​ക​ണ്ഠ്യേ​ന വിധിച്ചിരുന്നു. 

Eng­lish Sum­ma­ry: Same-sex mar­riage plea: Jus­tice San­jeev Khan­na withdraws

You may also like this video

Exit mobile version