Site iconSite icon Janayugom Online

സ്വവര്‍ഗ വിവാഹം; സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്താണ് പുനഃപരിശോധനാ ഹര്‍ജി.

1954ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും അവകാശമുണ്ടാകില്ല.

സ്ത്രീപുരുഷ വിവാഹങ്ങള്‍ക്ക് മാത്രം അംഗീകാരം നല്‍കുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്നും 3–2 ഭൂരിപക്ഷത്തില്‍ കോടതി വിധിച്ചു.

Eng­lish Sum­ma­ry: same sex mar­riage case review petition
You may also like this video

Exit mobile version