Site icon Janayugom Online

സ്വവര്‍ഗ വിവാഹം: കേസില്‍ നാളെ വിധി

സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രധാന ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്രഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാജ്യം ഉറ്റുനോക്കുന്ന കേസില്‍ അന്തിമ വിധി പറയുക. 

രാജ്യത്തെ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പത്ത് ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ മേയിലാണ് ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റിയത്.

Eng­lish Sum­ma­ry: Same-sex mar­riage: Ver­dict tomor­row in the case

You may also like this video

Exit mobile version