Site icon Janayugom Online

സമീർ വി കാമത്ത് ഡിആര്‍ഡിഒ മേധാവി

പ്രമുഖ ശാസ്ത്രജ്ഞനായ സമീർ വി കാമത്തിനെ പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറി, ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്‍ (ഡിആർഡിഒ) ചെയർമാന്‍ സ്ഥാനങ്ങളിലേക്ക് നിയമിച്ചു. നേരത്തെ ഡിആർഡിഒയിൽ നേവൽ സിസ്റ്റംസ് ആന്റ് മെറ്റീരിയൽസ് ഡയറക്ടർ ജനറലായായിരുന്നു കാമത്ത്.

60 വയസ് തികയുന്നത് വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആണ് നിയമനം. പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗമാണ് ഡിആര്‍ഡിഒ. മുന്‍ മേധാവി ജി സതീഷ് റെഡ്ഡിയെ പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ച ഒഴിവിലേക്കാണ് കാമത്തിന്റെ നിയമനം.

Eng­lish Sumam­ry: Sameer V Kamath DRDO Chief
You may also like this video

Exit mobile version