Site iconSite icon Janayugom Online

സാൻ ഡിയാഗോയിൽ ബോട്ട് അപകടം: മൂന്ന് മരണം, രണ്ട് ഇന്ത്യക്കാരടക്കം ഏഴ് പേരെ കാണാനില്ല

യുഎസ് നഗരമായ സാൻ ഡീയാഗോയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് ഇന്ത്യൻ കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. 

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ കലിഫോർണിയയിലെ സാൻ ഡീയാഗോ നഗരമധ്യത്തിൽ നിന്ന് ഏകദേശം 15 മൈൽ വടക്ക്, ടോറി പൈൻസ് സ്റ്റേറ്റ് ബീച്ചിനടുത്ത് ആണ് അപകടം ഉണ്ടായത്. അപകട സമയം 16 പേരാണ് ബോട്ടിലുണ്ടായിരുന്നു.

അപകടത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുഖം രേഖപ്പെടുത്തി. അപകടത്തിൽ രണ്ട് ഇന്ത്യക്കാരായ കുട്ടികളെ കാണാനില്ലെന്ന വിവരവും അദ്ദേഹം സ്ഥിരീകരിച്ചു. കുട്ടികളുടെ മാതാപിതാക്കൾ ലാ ജോല്ലയിലെ സ്‌ക്രിപ്‌സ് മെമ്മോറിയൽ ഹോസ്പിറ്റൽ ചികിത്സയിലാണെന്നും പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ദുരിതബാധിതരായ ഇന്ത്യൻ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് ഒരു എക്സ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Exit mobile version