യുക്തിവാദിയും എഴുത്തുകാരനുമായി സനല്‍ ഇടമറുക് വിസ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. പൊളണ്ട് വിമാനത്താവളത്തില്‍ ഇന്റര്‍പൊളാണ് ഇടമറുകിനെ അറസ്റ്റ് ചെയ്തത്.15 ലക്ഷം രൂപ വാങ്ങി വിസ നല്‍കിയില്ലെന്ന കേസിലാണ് അറസ്റ്റ്. 2020ല്‍ വിസ തട്ടിപ്പ് കേസില്‍ ഇന്റര്‍പോള് റെഡ്‌കോണ്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2018ല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വനിതയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് വിസയോ പണമോ തിരിച്ച് നല്‍കാതിരിക്കുകയായിരുന്നു. ഇതിനടിസ്ഥാനത്തില്‍ വനിത പരാതി നല്‍കുകയായിരുന്നു. രാജ്യാന്തര മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം പോളണ്ടിലെത്തിയത്. മതനിന്ദ കേസില്‍ കുടുങ്ങിയ സനല്‍ പിന്നീട് ഇന്ത്യ വിടുകയും 2012 മുതല്‍ ഫിന്‍ലന്റില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു.

