Site icon Janayugom Online

സനാതനധര്‍മ്മ പരാമര്‍ശം:ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് കോടതി

udayanidhi

സനാതന ധര്‍മ്മത്തെകുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് കോടതി. ബീഹാറിലെ പട്നയിലെ എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്.

കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13 കോടതി മുമ്പാകെ ഹാജരാകണം എന്നാണ് സമന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഉദയനിധിയ്‌ക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പട്‌ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകള്‍ നല്‍കിയത്.

വിവാദ പരാമര്‍ശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് രണ്ട് ഹര്‍ജിക്കാരും ആവശ്യപ്പെട്ടിട്ടുള്ളത്. 2023 സെപ്റ്റംബര്‍ രണ്ടിന് ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ പരിപാടിയില്‍ ആയിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ഉദയനിധിയുടെ വാക്കുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Eng­lish Summary:
Sanatanad­har­ma ref­er­ence: Court sent sum­mons to Udayanid­hi Stalin

You may also like this video:

Exit mobile version