Site icon Janayugom Online

നദികളിലെ മണല്‍ വാരണം: ഹര്‍ജിയില്‍ നോട്ടീസയച്ചു

കേരളത്തിലെ നദികളില്‍ നിന്നും എല്ലാ വര്‍ഷവും മണ്‍സൂണിനു മുമ്പ് മണല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ജെ ബി പാര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതേ ആവശ്യവുമായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിക്കുകയാണുണ്ടായത്.

അതേസമയം രേഖകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ പ്രത്യേകാനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നോട്ടീസിന് സംസ്ഥാനം ജൂലൈ 11നകം മറുപടി നല്‍കണം. അണക്കെട്ടുകളിലെയും പുഴകളിലെയും മണല്‍ നീക്കം ചെയ്യുക. മണലിന് കേരളത്തിലുടനീളം ജില്ലാ ‑താലൂക്ക് അടിസ്ഥാനത്തില്‍ സ്റ്റോക്ക് യാര്‍ഡുകള്‍ സ്ഥാപിക്കുക. ന്യായവിലയ്ക്ക് ഇതിലൂടെ ജനങ്ങള്‍ക്ക് പുഴമണല്‍ ലഭ്യമാക്കാന്‍ അവസരം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

Eng­lish Sum­ma­ry: Sand dredg­ing in rivers: Notice sent on petition
You may also like this video

Exit mobile version