തിരുവനന്തപുരം പരുത്തിപ്പള്ളിയിൽ ചന്ദന വിഗ്രഹങ്ങൾ കാണാതായി. വനം വകുപ്പ് സ്ട്രോംഗ് റൂമിൽ നിന്നാണ് വിഗ്രഹങ്ങൾ കാണാതായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം. സ്ട്രോംഗ് റൂമിലെ ഒമ്പത് വിഗ്രഹങ്ങളാണ് കാണാതായത്.
2016 ലെ കേസുമായി ബന്ധപ്പെട്ടാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. കേസിലെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി തെരഞ്ഞപ്പോഴാണ് തൊണ്ടു മുതൽ കാണാതായത് അറിയുന്നത്. എട്ട് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോർട്ട് കൈമാറാൻ പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക് വനംവകുപ്പ് മേധാവി നിർദേശം നൽകി.
English summary;Sandalwood idols are missing from Paruthipalli
You may also like this video;