ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയര്‍ കെപിസിസി വക്താവ്. വക്താക്കളുടെ പട്ടികയില്‍ സന്ദീപിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടുത്തി.പുനസംഘടനയില്‍ സന്ദീപിന് കൂടുതല്‍ സ്ഥാനം നല്‍കും.
ആദ്യഘട്ടമെന്ന നിലയിലാണാണ് വക്തതാവാക്കുന്നത്.കെപിസിസി പുനഃസംഘടനയിൽ കെപിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോൺഗ്രസിലെത്തിയത്. ചാനൽ ചർച്ചയിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയർ. വക്താവ് ആയതോടെ കോൺഗ്രസിനു വേണ്ടി ചാനൽ ചർച്ചകളിൽ സന്ദീപ് പ്രത്യക്ഷപ്പെടും

