സന്ദേശ്ഖാലി ആക്രമണക്കേസിലെ മുഖ്യപ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷേഖ് ഷാജഹാനുമായി ബന്ധമുള്ള വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. ഭൂമി തട്ടിപ്പ് കേസിലാണ് ഷേഖ് ഷാജഹാന്റെ ഫാക്ടറിയിലടക്കം നാലിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയത്.ഫെബ്രുവരി 29നാണ് സന്ദേശ്‌ഖാലിയിൽ ഭൂമി തട്ടിപ്പിനും അക്രമത്തിനും സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കും നേതൃത്വം നൽകിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഷേഖ് ഷാജഹാനെയും അനുയായി അമിർ അലിഖാനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.
റേഷൻ കുംഭകോണമുൾപ്പെടെ നിരവധി അഴിമതിയാരോപണങ്ങൾ നേരിടുന്ന ഷാജഹാന്റെ വീട് ജനുവരി ആദ്യവാരം റെയ്‌ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അനുയായികളെ വിട്ട് ആക്രമിച്ചശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ജാർഗ്രാമിൽനിന്നാണ് അലിഖാനെ പിടികൂടിയത്. അറസ്റ്റിനു പിന്നാലെ ഷാജഹാനെ ആറു വർഷത്തേക്ക് തൃണമൂൽ കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.
റെയ്‌ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ തല്ലിച്ചതച്ച കേസിൽ ഷേഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ മമത സർക്കാർ വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയുടെ കർശനനിർദേശത്തെത്തുടർന്നാണ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. സന്ദേശ്‌ഖാലി ആക്രമണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് കൈമാറാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.
English Summary:
Sandesh Khali attack: ED raids various places related to Sheikh Shah Jahan
You may also like this video: