നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിലേക്ക് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ എഫ് പി എയുടെ ഭരണ പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിക്കുകയും തന്റെ നാമനിർദേശപത്രിക തള്ളിയതിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹരജി ഫയൽ ചെയ്തത്.

