Site iconSite icon Janayugom Online

ഡബിള്‍ റോളില്‍ സംഗക്കാര; പരിശീലകനായി തിരിച്ചെത്തി

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി വീണ്ടും മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാർ സംഗക്കാര. രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന് പകരമാണ് സംഗക്കാരയെത്തുന്നത്.
ഇനിമുതല്‍ സംഗക്കാരയ്ക്ക രണ്ട് റോളുകളാണ് ടീമിലുള്ളത്. നിലവില്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സംഗ ഇനി മുഖ്യപരിശീലകനായും സേവനമനുഷ്ഠിക്കും. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനമായിരുന്നു നടത്തിയത്. പിന്നാലെ രാഹുല്‍ ദ്രാവിഡിന് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. പരിശീലകസ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതോടെയാണ് നേരത്തെ പരിശീലകനായിരുന്ന സംഗക്കാരയ്ക്ക് വീണ്ടും ചുമതല നല്‍കിയത്.

2021 മുതല്‍ 2024 വരെയാണ് സംഗക്കാര പരിശീലകനായി പ്രവര്‍ത്തിച്ചത്. 2025 സീസണില്‍ ദ്രാവിഡ് ടീമിനെ പരിശീലിപ്പിച്ചു. സംഗക്കാര പരിശീലകനായിരുന്നപ്പോള്‍ രാജസ്ഥാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പ്ലേ ഓഫിലും ഫൈനലിലും വരെയെത്താന്‍ സാധിച്ചിരുന്നു. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് മാറിയതിനാല്‍ രാജസ്ഥാനെ അടിമുടി മാറ്റിയെടുക്കുകയെന്ന വെല്ലുവിളിയാണ് സംഗയ്ക്ക് മുന്നിലുള്ളത്. 

Exit mobile version