Site icon Janayugom Online

മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ സംഘപരിവാര്‍ ആക്രമണം: രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

students

ഗുജറാത്തില്‍ മദ്രസയില്‍ പോയി തിരികെ വരികയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം. ഞായറാഴ്ച രാത്രിയോടെ അഹമ്മദാബാദ് ജില്ലയിലെ പാല്‍ദി പ്രദേശത്തുവച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളായ ഉമര്‍, കിസര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ കുര്‍‍ത്തയും പൈജാമയും തൊപ്പിയും ധരിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് ഉമറിന്റെ പിതാവ് പറയുന്നു.

ആക്രമണത്തില്‍ ഉമറിന്റെ കൈകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മദ്രസയില്‍ നിന്ന് തിരികെ സ്കൂട്ടറില്‍ പാല്‍ദിലെ വീടുകളിലേക്ക് പോകുംവഴിയാണ് കുട്ടികള്‍ക്കുനേരെ ആക്രമണമുണ്ടായത്. യാത്രാമധ്യേ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വളവ് തിരിഞ്ഞപ്പോള്‍ പിന്നാലെ വന്ന സംഘപരിവാര്‍ പ്രവര്‍ത്തകനായ ഭാവേഷും ഭാര്യയും നിയന്ത്രണംവിട്ട് സ്കൂട്ടറില്‍ നിന്നും വീണു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാവേഷിന്റെ ഭാര്യ വിദ്യാര്‍ത്ഥികളെ റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം ആളുകളും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. പൊലീസെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയിന്മേല്‍ പാല്‍ദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: Sangh Pari­var attack on madras­sa stu­dents: Two chil­dren in crit­i­cal condition

You may like this video also

Exit mobile version