Site icon Janayugom Online

ന്യൂനപക്ഷങ്ങളെ തലയറുത്തു കൊല്ലണമെന്ന് സംഘപരിവാര്‍ നേതാവ്

ന്യൂനപക്ഷങ്ങളെ തലയറുത്ത് കൊല്ലണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ നേതാവ്. ചത്തീസ്ഗഢിലെ തീവ്രഹിന്ദുത്വ നേതാവായ സ്വാമി പരമാത്മാനന്ദാണ് വിവാദ പ്രസ്താവന നടത്തിയത്. 

മതപരിവര്‍ത്തനത്തിനെതിരെ സുര്‍ഗുജ ജില്ലയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയാണ് മതപരിവര്‍ത്തനം നടത്താനെത്തുന്നവരെ തലയറുത്തുകൊല്ലണമെന്ന് പരമാത്മാന്ദ് പറഞ്ഞത്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെത്തുന്ന ന്യൂനപക്ഷങ്ങളെ മഴു കൊണ്ട് തലയറുത്തെടുക്കണമെന്ന് പരമാത്മാനന്ദ് പറഞ്ഞു. 

ചത്തീസ്ഗഢിലെ ബിജെപി നേതാക്കള്‍ വേദിയിലിരിക്കവെയാണ് പരമാത്മാനന്ദ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ചത്തീസ്ഗഢിലെ തീവ്ര ഹിന്ദുത്വ നേതാവായ പരമാത്മാനന്ദ് നേരത്തെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിച്ചുണ്ട്. 

Eng­lish Sum­ma­ry : sang­ha­pari­var leader calls to behead minorities

You may also like this video :

Exit mobile version