Site iconSite icon Janayugom Online

സംഘർഷൻ ഠാക്കൂർ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ ഠാക്കൂർ അന്തരിച്ചു. 63 വയസായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ദന്‍ ഠാക്കൂറിന്റെ മകനായി 1962ല്‍ പട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂർ ജനിച്ചത്. 1984ല്‍ സണ്‍ഡേ മാഗസിനിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്, തെഹല്‍ക്ക സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഭോപ്പാല്‍ വിഷവാതക ദുരന്തം, 1984ലെ കലാപം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ യുദ്ധം, മാലദ്വീപ് അട്ടിമറി, കാര്‍ഗില്‍ യുദ്ധം തുടങ്ങിയ പ്രധാന സംഭവ വികാസങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേക്കിങ് ഓഫ് ലാലു യാദവ്, ദി അണ്‍മേക്കിങ് ഓഫ് ബിഹാര്‍, സിംഗിള്‍ മാന്‍: ദി ലൈഫ് ആന്റ് ടൈംസ് ഓഫ് നിതീഷ് കുമാര്‍ ഓഫ് ബിഹാര്‍, ദി ബ്രദേഴ്സ് ബിഹാരി എന്നിവ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

Exit mobile version