Site icon Janayugom Online

സഞ്ജു പുറത്ത്; രാജസ്ഥാന് പ്രതീക്ഷ ജോസ് ബട്ട്‌ലറില്‍

ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. സഞ്ജു സാംസണ്‍ 10 ഓവര്‍ കഴിയും മുന്‍പ് 11 പന്തില്‍ 14 റണ്‍സ് നേടി പുറത്തായി. ജോസ് ബട്ട്‌ലര്‍ ക്രീസിലുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ രാജസ്ഥാന്‍ നിലനിര്‍ത്തി. ഗുജറാത്തില്‍ അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമില്‍ ഇടം നേടി. പ്രാഥമികഘട്ടത്തിലും ആദ്യ ക്വാളിഫയറിലുമായി രാജസ്ഥാനെതിരായ രണ്ടു കളികളിലും ജയം ഗുജറാത്തിനായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്തിന്റെ മുന്നേറ്റം ആവേശം നിറഞ്ഞതായിരുന്നു. പ്രാഥമിക റൗണ്ടിലും പ്ലേ ഓഫിലുമായി 15 കളിയില്‍ 11‑ലും ജയിച്ചാണ് ടീം ഫൈനലിലെത്തിയത്. പ്രാഥമിക റൗണ്ടില്‍ പത്തു ജയത്തോടെ ഒന്നാംസ്ഥാനക്കാര്‍. ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ഫൈനലിലും ഇടം നേടി.

Eng­lish Sum­ma­ry; San­ju out; Rajasthan hope­ful Jose Buttler
You may also like this video

Exit mobile version