ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 ക്രിക്കറ്റില്‍ തിളങ്ങാനാകാത്ത മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറും ഗൗതം ഗംഭീറും. സഞ്ജു സാംസണ്‍ വളരെ മികച്ച താരമാണ്. ഒരുപാട് പ്രതിഭാശാലിയാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. പക്ഷെ ചില സമയങ്ങളില്‍ ഷോട്ട് സെലക്ഷന്‍ സഞ്ജുവിനു തിരിച്ചടിയാവുന്നു. ഒരിക്കല്‍ക്കൂടി ഷോട്ട് സെലക്ഷനിലൂടെ അദ്ദേഹം ഇതു ആവര്‍ത്തിച്ചിരിക്കുകയാണെന്നു സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
അദ്ദേഹത്തിന് എത്രമാത്രം കഴിവുണ്ടെന്ന് നമ്മള്‍ എല്ലാവര്‍ക്കും അറിയാം, പക്ഷേ ഈ അവസരങ്ങള്‍ അയാള്‍ മുതലാക്കേണ്ടതുണ്ട്-ഗൗതം ഗംഭീര്‍ പറഞ്ഞു. ആറു പന്തുകൾ നേരിട്ട സഞ്ജു അഞ്ചു റൺസ് മാത്രമാണ് നേടിയത്. ധനഞ്ജയ ഡിസിൽവയുടെ പന്തിൽ മധുഷങ്ക ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. ഏഴാം ഓവറിലെ മൂന്നാം പന്തിൽ സഞ്ജുവിന്റെ ഡീപ് മിഡ് വിക്കറ്റിലെ ഷോട്ട് പിടിച്ചെടുക്കാൻ ശ്രീലങ്കൻ താരത്തിനു സാധിച്ചിരുന്നില്ല.
എന്നാൽ ഇതേ ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു പുറത്തായത്. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും സഞ്ജു സാംസണിനു മത്സരം അത്ര മികച്ചതായിരുന്നില്ല. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ പതും നിസങ്കയെ പൂജ്യത്തിനു പുറത്താക്കാനുള്ള അവസരവും സഞ്ജു പാഴാക്കി.
English Summary;Sanju Samson disappointed: Gavaskar and Gambhir criticized
You may also like this video