Site iconSite icon Janayugom Online

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; കെ എല്‍ രാഹുലില്ല

2024 ടി-20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച് സ‍ഞ്ജു സാംസണ്‍. ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. രോഹിത് ശര്‍മ്മ തന്നെയാണ് ക്യാപ്റ്റന്‍ . വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയും. യുസ്‌വേന്ദ്ര ചഹലും ടീമിലുണ്ട്. കെ എല്‍ രാഹുലിന് ടീമില്‍ ഇടമില്ല. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. 

വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ , ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമുണ്ട്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് ടീമിലുണ്ട്.

Eng­lish Sum­ma­ry: San­ju Sam­son in World Cup squad; No KL Rahul
You may also like this video

Exit mobile version