Site iconSite icon Janayugom Online

ഇന്ത്യക്ക് വേണ്ടി സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്നു: അക്തര്‍

മലയാളി താരവും രാജസ്ഥാന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ പാക് പേസര്‍ ഷൊഐബ് അക്തര്‍. വളരെയധികം കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജുവെന്നും ഇന്ത്യക്കു വേണ്ടി കൂടുതല്‍ മത്സരങ്ങളില്‍ കളിക്കേണ്ടതായിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
മികച്ച കളിക്കാരില്‍ ഒരാളാണ് സഞ്ജു. നിര്‍ഭാഗ്യം കൊണ്ട് ഇ­ന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാ­ന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എ­ന്നാല്‍ വലിയ കഴിവുള്ള താരമാണ് സഞ്ജു. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു, ‌അക്തര്‍ പറഞ്ഞു. 

ഇന്ത്യക്കു വേണ്ടി 13 ടി20 മത്സരങ്ങളും ഒരേയൊരു ഏകദിനവും മാത്രമേ സ­ഞ്ജു കളിച്ചിട്ടുള്ളൂ. വല്ലപ്പോഴും മാത്രം ടീമില്‍ വന്നുപോകുന്ന അ­തിഥിയെപ്പോലെയാണ് സഞ്ജു. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു അരങ്ങേറിയത്. ധോണിക്കു ശേഷം റിഷഭ് പന്ത് ദേശീയ ടീമില്‍ ഈ റോള്‍ ഏറ്റെടുക്കുകയും ചെയ്തു. റിഷഭിനേക്കാള്‍ വളരെ മുമ്പ് ദേശീയ ടീമലെത്തിയെങ്കിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനായില്ല.

Eng­lish Summary:Sanju should have played more match­es for India: Akhtar
You may also like this video

Exit mobile version