Site iconSite icon Janayugom Online

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം; ഇന്ന് പ്രകാശനം ചെയ്യും

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 11.30ന് മലപ്പുറം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്യും. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിതോഷികമായി നല്‍ക്കുന്നത്. പരിപാടിയില്‍ ജില്ലാകലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏപ്രില്‍ 15 മുതല്‍ മെയ് ആറുവരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. 

Eng­lish Summary:Santosh Tro­phy logo
You may also like this video

Exit mobile version