Site icon Janayugom Online

സന്തോഷ് ട്രോഫി ; ദക്ഷിണേന്ത്യൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. പോണ്ടിച്ചേരിയും ആൻഡമാൻ നിക്കോ ബാറും തമ്മിലുള്ള മത്സരം ഇന്ന് ഉച്ചക്ക് നടക്കും. സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ മത്സരങ്ങളിൽ ആദ്യ ദിനം രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 9.30ന് കേരളവും ലക്ഷദ്വീപും തമ്മിലുള്ള മത്സരം കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിൽ നടക്കും.

2018നു ശേഷം ഇത്തവണ വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് കേരളം. മാത്രമല്ല ഹോം ഗ്രൗണ്ടിൽ മത്സരം നടക്കുന്നതും കേരളത്തിന്റെ വിജയ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കടുത്ത പ്രതിസന്ധി മറികടന്നാണ് ലക്ഷദ്വീപ് ടീം ഇത്തവണ സന്തോഷ് ട്രോഫി മത്സരത്തിനായി കേരളത്തിലെത്തിയത്. ഗ്രൗണ്ട് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തത് ടീമിന്റെ പരിശീലനത്തെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് സലാഹുദീൻ പറഞ്ഞു. 

കേരളവും ലക്ഷദ്വീപിനും തമ്മിലുള്ള മത്സരത്തിനുശേഷം വൈകിട്ട് മൂന്നു മണിക്ക് പോണ്ടിച്ചേരിയും ആൻഡമാൻ നിക്കോ ബാറും തമ്മിലുള്ള മത്സരം നടക്കും. കോവിഡ് സാഹചര്യത്തിൽ കാണികളെ ഒ‍ഴിവാക്കിയാണ് ഇത്തവണത്തെ മത്സരങ്ങൾ.
eng­lish summary;Santosh Tro­phy; South Indi­an match­es start today
you may also like this video;

Exit mobile version