Site iconSite icon Janayugom Online

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്കാരം

സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ മലയാളത്തിന് ലഭിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്. കെകെ ബിർള ഫൗണ്ടേഷനാണ് സരസ്വതി സമാൻ നൽകുന്നത്. പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ മലയാളിയാണ് പ്രഭാവര്‍മ. കെ അയ്യപ്പണിക്കര്‍, എൻ ബാലാമണി അമ്മ, സുഗതകുമാരി എന്നിവര്‍ക്ക് ഇതിനു മുമ്പ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ പ്രഭാവർമ്മയ്ക്ക് സാധിക്കട്ടേയെന്നും അദ്ദേഹത്തിന്റെ കാവ്യജീവിതം കൂടുതൽ തിളക്കത്തോടെ ജ്വലിക്കട്ടെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 

Eng­lish Sum­ma­ry: Saraswati Sam­man Award for poet Prabhavarma
You may also like this video

Exit mobile version