Site iconSite icon Janayugom Online

സര്‍ദാര്‍ സരോവര്‍: കുടിയിറക്കപ്പെട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ബിനോയ് വിശ്വം

സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതിയെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. താഴ്‌വരയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുമ്പ് പുനരധിവാസം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. അന്നുമുതല്‍ അവരുടെ ആരോഗ്യനില വിഷളായിത്തുടങ്ങി. നര്‍മ്മദാ താഴ്‌വരയിലെ ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും മേധാ പട്കറുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള ഇവര്‍ക്ക് നീതി ഉറപ്പാക്കാനും പെട്ടെന്നുള്ള നടപടിക്കാകും. 2017ല്‍ പ്രധാനമന്ത്രിയാണ് സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്തത്. ഏഴ് വര്‍ഷം പിന്നിട്ടിട്ടും പുനരധിവാസം ഇന്നും അകലെയാണ്. വെള്ളപ്പൊക്കത്തിന് ആറ് മാസം മുമ്പ് ദുരിതബാധിതരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് പുനരധിവാസ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. അത് യാഥാര്‍ത്ഥ്യമായിട്ടില്ല. പതിറ്റാണ്ടുകളായി നര്‍മ്മദ താഴ്‌വരയിലെ ജനങ്ങള്‍ മേധാ പട്കറുടെ നേതൃത്വത്തില്‍ പുനരധിവാസത്തിനായി നിരന്തരം ശബ്ദമുയര്‍ത്തുന്നു. 2009 മുതല്‍ സുപ്രീം കോടതിയും ട്രിബ്യൂണലും നര്‍മ്മദ വികസന അതോറിട്ടിയും ദുരിതബാധിതര്‍ക്ക് പുനരധിവാസം അനുവദിച്ചു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചു.

Eng­lish Summary:Sardar Sarovar: Binoy Viswam believes that the dis­placed should be rehabilitated
You may also like this video

Exit mobile version