സ്വപ്ന സുരേഷിനെതിരായ ഗൂഡാലോചന കേസില്‍ സരിതയുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്ന പി സി ജോര്‍ജുമായി ഗൂഡാലോചന നടത്തിയെന്നാണ് സരിതയുടെ മൊഴി. ഫെബ്രുവരി മുതല്‍ സ്വപ്ന സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത പറയുന്നു.
പിസി ജോര്‍ജുമായി സ്വപ്ന സുരേഷ് നേരില്‍ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്കി. താനും സ്വപ്ന സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്കി. നേരത്തെ പിസി ജോര്‍ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്.
സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ ഷാജ് കിരണിനെ പ്രതികയാക്കുന്ന കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
English summary; Saritha alleges conspiracy with dream PC George
You may also like this video;