Site icon Janayugom Online

സരോജിനി ബാലാനന്ദന്‍ അന്തരിച്ചു; സംസ്ക്കാരം നാളെ 11ന് കളമശേരി ശ്മശാനത്തില്‍

സിപിഐ(എം) നേതാവായിരുന്ന ഇ ബാലനന്ദന്‍റെ ഭാര്യയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സരോജിനി ബാലാനന്ദന്‍ അന്തരിച്ചു.ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് പകല്‍ രണ്ട് മണിമുതല്‍ കലമശേരി ടൗണ്‍ഹാളിളും തുടര്‍ന്ന് വൈകിട്ട് 5.30 മുതല്‍ കളമശേരിയിലെ ബിടിആര്‍ മന്ദിരത്തില്‍ രാത്രി ഏഴ് മണിവരെ പൊതുദര്‍ശനത്തിനുവെക്കും.

തുടർന്ന് നോർത്ത് കളമശേരിയിൽ ഏലൂർ റോഡിന് സമീപം പാതിരക്കാട്ട്കാവ് റോഡിലെ പൊന്നംകുുളത്ത് വീട്ടിലേക്ക് മാറ്റും.സംസ്കാരം നാളെ ( വ്യാഴം )പകൽ 11ന് കളമശേരി ശ്മശാനത്തിൽ നടക്കും.

Eng­lish Summary:
Saro­ji­ni Bal­anan­dan passed away; Bur­ial tomor­row at 11 at Kala­masery crematorium

You may also like this video:

Exit mobile version