Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കില്ലെന്ന് ശശിതരൂര്‍

Shashi tharoorShashi tharoor

കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്ന് ശശി തരൂർ എംപി.മുസ്ലീലീഗ് പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാണക്കാട് സന്ദർശനത്തിൽ അസാധാരണത്വമൊന്നുമില്ലെന്നും സാധാരണഗതിയിൽ ഇവിടെ എത്തുമ്പോൾ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംകെ രാഘവൻ എംപിയോടൊപ്പമായിരുന്നു തരൂർ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് യുഡിഎഫ് എംപിമാർ യുഡിഎഫ്.ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതിൽ അസാധാരണത്വമൊന്നുമില്ല.ചിലർ പറയുന്നു ഗ്രൂപ്പുണ്ടാക്കുന്നു,വിഭാഗീയനീക്കമാണ് എന്നൊക്കെ.എന്നാൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ല,അതിനുള്ള താൽപര്യവുമില്ല.

കോൺഗ്രസിനകത്ത് എയും ഐയും ഒക്കെ കൂടുതലാണ്.ഒയും ഇയുമൊന്നും വേണ്ട. അഥവാഒരു അക്ഷരമാണ് വേണ്ടതെങ്കിൽ യുആണ് വേണ്ടത്. യുണൈറ്റ് കോൺഗ്രസ് ആണ് ആവശ്യമുള്ളത്.ഞങ്ങൾ കോൺഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണ് തരൂർ പറഞ്ഞു. 

ചെന്നൈയിലും ബോംബൈയിലും ബെംഗളൂരുവിലും വെച്ച് നടന്ന ലീഗിന്റെ സൗഹാർദ്ദ സംഗമത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യം. അതാണ് എന്റെ വിശ്വാസം. അതിന്റെ അടയാളമായി ലീഗ് ഇത്തരത്തിൽ ഒരു സംഗമം നടത്തിയത് വളരെ ഇഷ്ടപ്പെട്ടു. രാജ്യത്തിന് ഒരു സന്ദേശം കൊടുക്കണം. 

വർഗീയതയ്ക്ക് പകരം എല്ലാവരേയും കൂട്ടിക്കൊണ്ടുവന്ന് ഒരുമിച്ച് ഭാരതത്തിന്റെ ഭാവിക്കുവേണ്ടി പ്രവർത്തിക്കണം എന്ന വിശ്വാസം, അതാണ് അവരുടേയും ഞങ്ങളുടേയും.അതിന്റെ സൗഹാർദ്ദത്തിലാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്’, തരൂർ പറഞ്ഞു. 

Eng­lish Summary:
Sasita­roor will not form a new group in Congress

You may also like this video:

Exit mobile version