Site iconSite icon Janayugom Online

ആശാപ്രവര്‍ത്തകരുടെ സമര വേദിയിലും സതീശന്‍, മാങ്കൂട്ടത്തില്‍ പോര്

സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമായി നില നില്‍ക്കുന്ന ഗ്രൂപ്പ് പോര് പൊതുവേദികളിലും സജീവമാകുകയാണ്, പ്രതിപക്ഷ നേതാവ് വി ഡി സതീശനും, അദ്ദേഹത്തെ എതിര്‍ക്കുന്നവരും കിട്ടുന്ന വേദികളിലെല്ലാം പരസ്പരം വിഴുപ്പലക്കല്‍ ഏറെ മുന്നോട്ട് കൊണ്ടു പോകുകയാണ്. നേരത്തെ കെ സി വേണുഗോപാലിനൊപ്പം നിന്ന വി ഡി സതീശനും, ഷാഫി പറമ്പില്‍ അച്ചുതണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശ്നത്തോടെ അകന്നിരിക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസിന്റെ മുഴുവന്‍ പരിപാടികളും പ്രതിപക്ഷ നേതാവ് ബഹിഷ്കരിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തി ഉണ്ടായിരിക്കുകയാണ്.

ഇന്ന്സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ബഹിഷ്ക്രിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സമരത്തിന്റെ ഉദ്ഘാടനകന്‍ പ്രതിപക്ഷ നേതാവായിരുന്നു. സതീശന്‍ എത്തുന്നതിനുമുമ്പ് സമരപന്തലിലെത്തിയ രാഹുല്‍ സതീശന്‍ എത്തുന്നതിനു തൊട്ടു മുമ്പു വേദി വിട്ടു. ശേഷം സതീശന്‍ പോയതിനു ശേഷമാണ് മടങ്ങിയെത്തുകയായിരുന്നു .തന്നെ സംബന്ധിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുല്‍ പറഞ്ഞത്. 265 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തി വന്നിരുന്ന രാപകല്‍ സമരമാണ് ഇന്ന് അവസാനിപ്പിച്ചത്. 

Exit mobile version