എവിടെ നിൻ സത്യം
എവിടെ നിൻ സത്വം
ചിലനേരമറിയാതെ
ചിതലിനായ് മാറുന്ന
ചെറു ജീവിതമാണീ
മനുഷ്യജന്മം
ഞാനെന്ന ഭാവത്തിൻ
ചിറകിലേറി നമ്മൾ
അറിയാതെ തുള്ളുന്ന
കോലങ്ങളൊക്കെയും
നിഴലുകൾക്കൊപ്പം
നിശബ്ദമായ് മാറുന്ന
നെടും വിശ്വാസത്തിൽ
പഴുതിലൂടെ മെല്ലെ
പഴുത്തില പോലെ
കൊഴിഞ്ഞു വീഴുന്നു
എവിടെ നിൻ സത്യം
എവിടെ നിൻ സത്വം
ആശതൻ ആലയിൽ
മോഹം നിറച്ചു
കാലമാം തീയിൽ
കരിച്ച കണ്ണിലെ
കൃഷ്ണമണിയിലോ
പഴി കേട്ട് കേട്ട്
മാത്രം വളർന്ന
ചെവിയിലാണോ
ചുംബനമേൽക്കത്ത
ചുണ്ടിലാണോ
ഉറുമ്പരിക്കാൻ വച്ച
തലയിലാണോ
കുലീനമാം
കുടില തന്ത്രത്തിൻ
മധു നിറച്ചോരാ
മനസിലാണോ
എവിടെ നിൻ സത്യം
എവിടെ നിൻ സത്വം