Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിൻ ജൂൺ 13 വരെ ഇഡി കസ്റ്റഡിയിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി മന്ത്രി സത്യേന്ദർ ജെയിന്റെ കസ്റ്റഡി നീട്ടി. അഞ്ചു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന എൻഫോഴ്സമെന്റ് ഡയറക്ട​റേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി നീട്ടി നൽകിയത്. 

ജെയിനിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനെതിരെ നിരവധി തെളിവുകളും ഡിജിറ്റൽ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ജൂ​ൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തിയിരുന്നു.

കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലാകുന്നത്. 4.81 കോടി മൂല്യമുള്ള സ്വത്ത് വകകൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.

Eng­lish summary;Sathyender Jain remand­ed in ED cus­tody till June 13

You may also like this video;

Exit mobile version