ബാഡ്‌മിന്റണ്‍ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യന്‍ സഖ്യത്തിന്റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്. കൊറിയ ഓപ്പണ്‍ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടതാണ് ഇന്ത്യന്‍ സഖ്യത്തിന് കുതിച്ചുചാട്ടത്തിന് കാരണമായത്.
ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് — വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റാങ്കിലെത്തിയത്. നേരത്തേ കൊറിയ ഓപ്പണ്‍ സെമിയില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും ഫൈനലിലേക്ക് മുന്നേറിയത്.
ഈ വര്‍ഷം സ്വിസ് ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടങ്ങളും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്. പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയിയാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. പ്രണോയി 10-ാം സ്ഥാനത്താണുള്ളത്. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു 17-ാം സ്ഥാനം നിലനിര്‍ത്തി.
English Summary:Satwik Sairaj Rankireddy-Chirag Shetty are second in the world rankings
You may also like this video