Site icon Janayugom Online

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 1200 കേന്ദ്രങ്ങളിൽ സത്യഗ്രഹം

സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുള്ള സെപ്റ്റംബർ 27 ലെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മോഡി സർക്കാരിന്റെ കർഷക വിരുദ്ധ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കും നിയമങ്ങൾക്കും എതിരെ കേരളത്തിൽ 1200 കേന്ദ്രങ്ങളിൽ തൊഴിലാളി,കർഷക,ബഹുജന സത്യഗ്രഹം നടന്നു.
എഐടിയുസി, കിസാൻസഭ, ബികെഎംയു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള മഹിളാ സംഘം, എഐവൈഎഫ്, എഐഎസ് എഫ് സംഘടനകളും അണിനിരന്നു. 

കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി കോഴിക്കോടും പ്രസിഡന്റ്‌ ജെ വേണുഗോപാലൻ നായർ തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി വി ചാമുണ്ണി പാലക്കാടും ബികെഎംയു സംസ്ഥാന പ്രസിഡന്റ്‌ എ കെ ചന്ദ്രൻ ചാലക്കുടിയിലും ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ കോട്ടയത്തും എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ജെ ഉദയഭാനു കൊല്ലത്തും ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ തൃശൂരിലും സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ സത്യഗ്രഹസമരം തുടർന്ന് വിപുലമായ ക്യാമ്പയിൻ ആയി മുന്നോട്ടു കൊണ്ട് പോകുന്നതിനാണ് തീരുമാനം. 

ENGLISH SUMMARY:Satyagraha declared in sol­i­dar­i­ty with Bharat Bandh at 1200 centers
You may also like this video

Exit mobile version