Site iconSite icon Janayugom Online

സൗദി അറേബ്യയിലെ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ

സൗദി അറേബ്യയിലെ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ ചുമത്തും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമ ലംഘനത്തില്‍ വാഹന ഡ്രൈവര്‍ മാത്രമല്ല, യാത്രക്കാരും ഉള്‍പ്പെടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന്‍ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്.

വാഹനം റോഡിലായിരിക്കുമ്പോള്‍ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടിയുടെ മറുപടിയില്‍ അറിയിച്ചു. നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കില്‍ യാത്രക്കാരന്റെ പേരില്‍ പിഴ ചുമത്തും. എന്നാല്‍ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കില്‍ കാര്‍ ഉടമ / ഡ്രൈവര്‍ എന്നിവരില്‍ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Eng­lish sum­ma­ry; Sau­di Ara­bia also impos­es fines on pas­sen­gers who do not wear seat belts

You may also like this video;

Exit mobile version