Site iconSite icon Janayugom Online

ഒരു ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

saudisaudi

ഒരു ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കൊലപാതകം, തീവ്രവാദം, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, മയക്കുമരുന്ന് തുടങ്ങി മാരകമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെയാണ് തൂക്കിക്കൊന്നതെന്ന് സൗദി പ്രസ് ഏജന്‍സി പറഞ്ഞു.
73 സൗദി പൗരന്മാരും ഏഴ് യെമന്‍ പൗരന്മാരും ഒരു സിറിയന്‍ പൗരനും വധശിക്ഷയ്ക്ക് വിധേയരായവരില്‍ ഉള്‍പ്പെടുന്നു. അല്‍ ഖ്വയ്ദ, ഐഎസ് അംഗങ്ങളും ഇവരിലുണ്ട്. ഹുതി വിമത സംഘടനകളുമായി ബന്ധമുള്ള യെമന്‍ പൗരന്മാരാണ് വധശിക്ഷയ്ക്ക് വിധേയരായത്. ലോകത്തിന് മുഴുവന്‍ ഭീഷണിയായ ഭീകരവാദത്തിനെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചു.
വധശിക്ഷയ്ക്ക് എതിരായ അപ്പീലുകളെല്ലാം പരിഗണിച്ച ശേഷം സുപ്രീംകോടതിയുടെ അനുമതിയോടെയാണ് വധശിക്ഷകള്‍ നടപ്പാക്കിയതെന്ന് അല്‍ അറേബിയ റിപ്പോര്‍ട്ട് ചെയ്തു. യെമനി പൗരന്മാര്‍ക്കെതിരെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളും ഗൂഢാലോചനയും ചുമത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം 69 വധശിക്ഷകളാണ് സൗദിയില്‍ നടപ്പാക്കിയത്. ലോകത്ത് 50 രാജ്യങ്ങളില്‍ വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. 2020 ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 483 വധശിക്ഷകളില്‍ 88 ശതമാനവും ഇറാന്‍, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്.

Eng­lish Sum­ma­ry: Sau­di Ara­bia car­ries out 81 exe­cu­tions a day

You may like this video also

Exit mobile version