Site iconSite icon Janayugom Online

ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി

സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് കോവിഡ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

2021 ജൂലൈയിലാണ് സൗദി അറേബ്യ ഇന്തോനേഷ്യയിലേയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരൻമാരുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നായിരുന്നു രാജ്യത്തിന്റെ വിശദീകരണം.

സൗദിയിൽ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകൾ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

Eng­lish sum­ma­ry; Sau­di Ara­bia lifts trav­el ban on Indonesia

You may also like this video;

Exit mobile version