Site iconSite icon Janayugom Online

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടക്കം 157 പേരെ സൗദി അറേബ്യ രക്ഷപ്പെടുത്തി

കലാപം രൂക്ഷമായി സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇവരില്‍ 66 ഇന്ത്യക്കാരാണുള്ളത്. സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയാണ് നാവിക സേനയുടെ രക്ഷാദൗത്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. ഇനിയും കൂടുതല്‍ പേരെ ബോട്ടുകളില്‍ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു.

ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടക്കുകയാണ്. ഇക്കഴിഞ്ഞ ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Eng­lish Summary;Saudi Ara­bia res­cued 157 peo­ple, includ­ing Indi­ans, strand­ed in Sudan

You may also like this video

Exit mobile version